കൊല്ലം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് പുരസ്കാരം നല്കുന്നു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഡിസംബര്‍ 24 നകം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറം ഗവ. മൃഗാശുപത്രികളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2795076 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply