Thursday, 12th December 2024

കൊല്ലം ജില്ലയിൽ മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് പുരസ്കാരം നൽകുന്നു.പുരസ്‌കാര ജേതാക്കൾക്ക് പതിനായിരം രൂപ ലഭിക്കുന്നതാണ്.നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഡിസംബർ 24 നകം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം.കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കുന്നതല്ല.അവാർഡിന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം ഗവ. മൃഗാശുപത്രികളിൽ ലഭ്യമാണ് പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം വിശദവിവരങ്ങൾക്ക്  0474_2795076 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *