Saturday, 10th June 2023

ക്ഷീരവികസന വകുപ്പ് നെടുമങ്ങാട് ബ്ലോക്കിലെ കൊഞ്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ തിരുവനന്തപുരം ജില്ലാ ക്ഷീര കര്‍ഷക സംഗമം 2022-23 കന്യാകുളങ്ങര, ഗ്രാന്റ് ആഡിറ്റോറിയത്തില്‍ വച്ച് ഡിസംബര്‍ 20, 21 തീയതികളില്‍ നടത്തുന്നു. ഡിസംബര്‍ 20-ന് നടക്കുന്ന ക്ഷീരസഹകരണ സെമിനാര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. 21-ന് ക്ഷീരസംഗമം ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *