ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി കുളമ്പുരോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പ് സംസ്ഥാനത്ത് 2022 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 8 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കാലയളവ് ഒന്‍പത് പ്രവര്‍ത്തി ദിവസങ്ങള്‍ കൂടി ദീര്‍ഘിപ്പിച്ച് ഡിസംബര്‍ 20 വരെ നടത്തുന്നതാണ്. എല്‍ എസ് ഡി വ്യാപനമുള്ള തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഇനി വാക്‌സിനേറ്റ് ചെയ്യാനുള്ള ഉരുക്കള്‍ക്കു എഫ്.എം.ഡി വാക്‌സിനോടൊപ്പം എല്‍ എസ് ഡി വാക്‌സിനേഷന്‍ കൂടി നല്‍കേണ്ടതാണ്. കൂടാതെ എല്ലാ ജില്ലകളിലും എല്‍ എസ് ഡി ഔട്ട് ബ്രേക്ക് ഉള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പതിവുപോലെ റിംഗ് വാക്‌സിനേഷന്‍ നടത്തുന്നതാണെന്നും കുടപ്പനക്കുന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Leave a Reply