മൃഗസംരക്ഷണ വകുപ്പിന്റെയും കണ്ണൂർ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെയും സഹായസഹകരണത്തോടെ മാനന്തേരിയിൽ ചാണകപ്പൊടി മൊബൈൽ നിർമ്മാണ യൂണിറ്റ് വരുന്നു. മാനന്തേരി ക്ഷീരോൽപാദക സംഘത്തിന്റെ കീഴിൽ വരുന്ന യൂണിറ്റ്, ഡിസംബര്‍ 18ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും.
ചാണകം നിക്ഷേപമുള്ളിടത്ത് വെച്ചു തന്നെ പൊടിയായും സ്ലറിയായും നിർമ്മിച്ചുനൽകുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. കൂടാതെ ആവശ്യക്കാർക്ക് 10 കിലോ, 20 കിലോ, 50 കിലോ പാക്കറ്റുകളാക്കി നിശ്ചിത വിലയിൽ എത്തിച്ചും നൽകും. മാനന്തേരി ക്ഷീരോൽപാദക സംഘത്തിന്റെ ചാണകപ്പൊടി ,സ്ലറി എന്നിവ ലഭിക്കുന്നതിനായി 9646667674 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Leave a Reply