കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ (KLDB) ആഭിമുഖ്യത്തിൽ രാഷ്ട്രീയ ഗോകുൽ മിഷൻ വഴി നടപ്പിലാക്കുന്ന സെക്സ് സോർട്ടഡ് ബുൾ സെമൻ (ലിംഗനിർണ്ണയം ചെയ്ത ബീജാമാത്രകൾ ) വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. ഡിസംബർ 12 ന് രണ്ട് മണിയ്ക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ സിംഫണി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സന്തതി പരിശോധന നടത്തുന്ന സോഫ്റ്റ് വെയർ ആയ ADAP (Application for Data Analysis of Progeny Testing) ന്റെ സമാരംഭവും നടക്കും. പരിപാടിയോടനുബന്ധിച്ച് രാവിലെ പത്ത് മുതൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസുകളെടുക്കും.
Sunday, 1st October 2023
Leave a Reply