Thursday, 12th December 2024

റബ്ബര്‍ബോര്‍ഡിന്റെ ഇലക്‌ട്രോണിക് ഡേറ്റ പ്രോസസിങ് ഡിവിഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ‘പ്രോഗ്രാമര്‍’ തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ ബി.ടെക് (കംപ്യൂട്ടര്‍ / ഐ.ടി.) ബിരുദമോ എം.സി.എ. ബിരുദമോ ഉള്ളവരും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരും ആയിരിക്കണം. കോട്ടയത്ത് റബ്ബര്‍ബോര്‍ഡ്്്്് കേന്ദ്ര ഓഫീസിലെ ഇലക്‌ട്രോണിക് ഡേറ്റ പ്രോസസിങ് ഡിവിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ 2022 ഡിസംബര്‍ 28-ന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍, ഇ.ഡി.പി. ഡിവിഷന്‍ മുമ്പാകെ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.rubberboard.org.in സന്ദര്‍ശിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *