Thursday, 12th December 2024

കരകുളം ഗ്രാമപഞ്ചായത്തിന്റെ നാളികേര വികസന പദ്ധതിയുടെ കീഴില്‍ തെങ്ങിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ബന്ധിപ്പിക്കുന്നതിനായി സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി, ജലസേചന സൗകര്യങ്ങള്‍ രോഗം ബാധിച്ച് ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി അത്യുല്‍പാദനശേഷിയുള്ള തെങ്ങിന്‍തൈകള്‍ വച്ച് പിടിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം മുതലായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് 100 ഹെക്ടര്‍ സ്ഥലത്ത് കേരഗ്രാമം പദ്ധതി തുടര്‍ച്ചയായി മൂന്ന് വര്‍ഷം നടപ്പിലാക്കുന്നു. ഈ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഡിസംബര്‍ ആറിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *