Thursday, 12th December 2024

കര്‍ഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പച്ചത്തേങ്ങ സംഭരണത്തിന്റെ പരിധി വര്‍ധിപ്പിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നിലവില്‍ ഒരു തെങ്ങില്‍ നിന്നും ഒരു വര്‍ഷം സംഭരിക്കാവുന്ന പച്ചത്തേങ്ങകളുടെ പരമാവധി എണ്ണം 50 എന്നായിരുന്നു കണക്കാക്കിയിരുന്നത്. വിവിധ ജില്ലകളിലെ പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ ഈ പരിധി 70 ആക്കി വര്‍ധിപ്പിക്കുകയാണ്. കര്‍ഷകരില്‍ നിന്നും ഒരു വര്‍ഷം ഈ മാനദണ്ഡം അനുസരിച്ചുള്ള പച്ചതേങ്ങകളായിരിക്കും സംഭരണ കേന്ദ്രങ്ങളില്‍ എടുക്കുന്നത്. കൃഷിഭവനില്‍ നിന്ന് അനുവദിക്കുന്ന അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പച്ചതേങ്ങ സംഭരിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *