കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൂപ്പലുകൾ ( കുമിളുകൾ ) ഉൽപ്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ എന്ന വിഷവസ്തുവാണ് പൂപ്പൽരോഗം ഉണ്ടാക്കുന്നത്.
- പൂപ്പൽവിഷബാധ എല്ലാത്തരം കന്നുകാലികളേയും പക്ഷികളേയും ബാധിക്കും. താറാവുകളെയാണ് കൂടുതൽ ബാധിക്കുക.
- പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിന്റെ ആരോഗ്യത്തെ ബാധിക്കും.
- പാൽ/മുട്ട ഉൽപാദനക്ഷമത, രോഗപ്രതിരോധശേഷി, ദഹനശേഷി , പ്രത്യൂൽപാദനശേഷി എന്നിവ കുറയും.
- മഴക്കാലത്താണ് പൂപ്പൽവിഷബാധ ഏൽക്കാൻ ഏറ്റവും കൂടുതൽ സാധ്യത.
- കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ നനവേൽക്കാതെ സൂക്ഷിക്കണം.
- നനഞ്ഞ കൈകൾ കൊണ്ടോ, നനഞ്ഞ പാത്രങ്ങൾ ഉപയോഗിച്ചോ തീറ്റ കൈകാര്യം ചെയ്യരുത്.
- ഈർപ്പമുള്ള തറയിലോ ചുമരിനോടോ ചേർന്ന് തീറ്റച്ചാക്കുകൾ സൂക്ഷിക്കരുത്.
- മരത്തടി കൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ തീറ്റച്ചാക്കുകൾ സൂക്ഷിക്കാം.
Leave a Reply