തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിലെ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്‌മന്റ് ഡിപ്പാർട്മെന്റിന് കീഴിലുള്ള എക്കോ ഫാമിൽ 2022-23 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന ‘മൾട്ടി സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഇൻ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്‌മന്റ് സെന്റേർഡ് ഓൺ ലൈവ്സ്റ്റോക്ക് ആൻഡ് പൗൾട്രി ‘ എന്ന വിഷയത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
മൃഗസംരക്ഷണ-അനുബന്ധ മേഖലയിൽ സ്വയംസംരംഭം തുടങ്ങുന്നതിനു സഹായിക്കുക എന്നതാണ് കോഴ്‌സിന്റെ പ്രധാന ഉദ്ദേശം .
ഒരു ബാച്ചിൽ 20 പേർക്ക് പ്രവേശനമുള്ള കോഴ്സിന്റെ കാലാവധി ആറു മാസം ആയിരിക്കും. 6500 രൂപയാണ് കോഴ്സ് ഫീസ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സൗജന്യ അപേക്ഷാ ഫോമുകൾ www.kvasu.ac.in എന്ന വെബ്‌സൈറ്റ് നിന്നോ, തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിലെ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്‌മന്റ് ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഇക്കോഫാം ഓഫീസിൽ നിന്നോ 2022 നവംബർ 30 തീയതി വരെ ലഭിക്കുന്നതാണ്. 30 വയസിനു താഴെയുള്ളവർക്ക് (അഭികാമ്യം) അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോഴ്സ് ഡയറക്ടർ പ്രോഫസർ ആന്റ് ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ആന്റ് എക്കോഫാം, വെറ്റിനറി കോളേജ് മണ്ണുത്തി, തൃശൂർ-680651 എന്ന മേൽവിലാസത്തിൽ 2022 ഡിസംബർ 5 നു മുൻപായി നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9745793807 എന്ന ഫോൺ നമ്പറിലോ ecofarmmty@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ് .
Leave a Reply