തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ നിന്നും 2023 വർഷത്തേയ്ക്കുള്ള പാൽ കാർഡ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഫാമിന് പരിസരത്തുള്ള തിരുവനനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, പാതിരാപ്പള്ളി, ചെട്ടിവിളാകം, കിണവൂർ കരകുളം പഞ്ചായത്തിലെ വഴയില, കല്ലയം, പ്ലാവുവിള, നെടുമ്പാറ, നെടുമൺ എന്നീ വാർഡുകളിലെ താമസക്കാർക്കോ , മറ്റെവിടെയെങ്കിലും റേഷൻ കാർഡുള്ള, മേൽ വാർഡുകളിൽ സ്ഥിരതാമസമാക്കിയവരിൽ നിന്നോ ആണ് അപേക്ഷ സ്വീകരിക്കുക. മേൽവിലാസം തെളിയിക്കുന്ന റേഷൻകാർഡിന്റെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയോടൊപ്പം നവംബർ പതിനഞ്ച് വരെ ഫാം ഓഫീസിൽ നൽകേണ്ടതാണ്. പാൽ കാർഡിന് അർഹരായവരെ ഡിസംബർ 20 ന് മുമ്പ് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതായിരിക്കും. അപേക്ഷ നിരസിച്ചവരുടെ ലിസ്റ്റ് നവംബർ 26 ന് പ്രസിദ്ധീകരിക്കും.
Thursday, 21st September 2023
Leave a Reply