Thursday, 12th December 2024

ഇന്ത്യന്‍ നാച്ചുറല്‍ റബ്ബര്‍’ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യപ്പെടുന്ന സാന്ദ്രീകൃത റബ്ബര്‍പാലിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ബോര്‍ഡ് ഈ വര്‍ഷം ഒരു പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഈ ബ്രാന്‍ഡില്‍ കയറ്റുമതി ചെയ്യപ്പെടുന്ന റബ്ബര്‍പാലിന്റെ ഓരോ കിലോഗ്രാം ഉണക്കത്തൂക്കത്തിനും രണ്ട് രൂപ നിരക്കിലായിരിക്കും പ്രോത്സാഹനം നല്‍കുക. 2022 നവംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഈ പദ്ധതി തുടരും. കൂടാതെ റബ്ബറിന്റെ മറ്റ് ഗ്രേഡുകളായ ഷീറ്റ് റബ്ബര്‍, ഐ.എസ്.എന്‍.ആര്‍. എന്നിവയുടെ കയറ്റുമതിക്ക് കിലോഗ്രാമിന് യഥാക്രമം അമ്പത് പൈസയും 25 പൈസയും വീതം പ്രോത്സാഹനം നല്‍കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *