തക്കാളി, വഴുതന, മുളക് എന്നീ വിളകളില്‍ ബാക്റ്റീരിയല്‍ രോഗം വളരെ അധികം കാണുന്ന സാഹചര്യത്തില്‍ മുന്‍ കരുതലായി നീര്‍വാര്‍ച്ച ഉറപ്പാക്കുക. സൂര്യ പ്രകാശ ലഭ്യത ഉറപ്പാക്കുക. രോഗം വന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ചു അണുനാശീകരണം നടത്തുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ഉപയോഗിക്കേണ്ടതാണ്. തൈകള്‍ നടുന്നതിനു മുന്‍പ് സ്യൂഡോമോണസ് ലായനിയില്‍ മുക്കി നടേണ്ടതുമാണ്. അതിനു ശേഷം പച്ച ചാണക തെളിയില്‍ (1 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക) 20ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ എന്ന തോതില്‍ ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം. രോഗം ബാധിച്ച ചെടിയില്‍ 1 % ബോര്‍ഡോ മിശ്രിതം അല്ലെങ്കില്‍ 3 ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിരെ ഒഴിച്ച് കൊടുക്കുക.
Monday, 2nd October 2023
Leave a Reply