മുണ്ടകന്‍ കൃഷിയിറക്കിയ കോള്‍പ്പാടങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്നു. രാത്രികാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന പുഴുക്കള്‍ പ്രധാനമായും 20 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികളെ ഏതാണ്ട് പൂര്‍ണ്ണമായി തിന്ന് നശിപ്പിക്കുന്നു. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ഇവയുടെ ആക്രമണം ഏറ്റവും മാരകമാവുന്നത്. ചാഴൂര്‍, പാറളം, ആലപ്പാട്, പള്ളിപ്പുറം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ ഇനി പറയുന്ന നിയന്ത്രണമാര്‍ക്ഷങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
പാടങ്ങളില്‍ വെള്ളം കെട്ടി നിര്‍ത്തുക. പക്ഷികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് വേണ്ടി മരച്ചില്ലകള്‍ പാടത്ത് നാട്ടിക്കൊടുക്കുക. ഉപയോഗം കഴിഞ്ഞ നഴ്‌സറികള്‍ നശിപ്പിക്കുക. കളനശീകരണം നടത്തുക. രാത്രികാലങ്ങളില്‍ വിളക്ക് കെണികള്‍ സ്ഥാപിച്ച് നിശാശലഭങ്ങളെ നശിപ്പിക്കുക. പുഴുക്കളെ കെണി വച്ച് പിടിച്ച് നശിപ്പിക്കുക.
Tuesday, 30th May 2023
Leave a Reply