വാഴയില്‍ ഇലതീനിപ്പുഴുവിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട.് പുഴുവിന്റെ ആക്രമണം ബാധിച്ച വാഴയുടെ ഇലകള്‍ പുഴുവിനോട് കൂടി തന്നെ നശിപ്പിച്ച് കളയുക. ആക്രമണം അധികമായാല്‍ രണ്ട് മില്ലി ക്വിനാല്‍ഫോസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മൂന്ന് മില്ലി ക്ലോറാന്ട്രാനിപ്രോള് പത്തു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക വാഴയില്‍ ഇലപ്പുള്ളി രോഗത്തിന് സാധ്യതയുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക. രണ്ടാഴ്ചയ്ക്ക് ശേഷവും രോഗത്തിന് കുറവില്ലെങ്കില് രണ്ട് മില്ലി ഹെക്സാകൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഒരു മില്ലി പ്രോപികൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ പശ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയത്തക്കവിധം കുളിര്‍ക്കെ തളിക്കുക.
Thursday, 12th December 2024
Leave a Reply