തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ അല്ലെങ്കില്‍ അംഗീകൃത സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തീയതിക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കുന്ന വര്‍ക്ക് 10000/- രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശസഹിതം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
Tuesday, 30th May 2023
Leave a Reply