കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ, വിതച്ച് 55 ദിവസം മുതല്‍ 90 ദിവസം വരെ പ്രായമായ പാടശേഖരങ്ങളില്‍, മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. എന്നാല്‍ മിക്കയിടങ്ങളിലും മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികള്‍ ധാരാളമായി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ വളരെ കരുതലോടുകൂടിയിരിക്കണം. സാങ്കേതിക നിര്‍ദ്ദേശ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരെയും രാസകീടനാശിനികള്‍ പ്രയോഗിക്കരുത്. കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും തുടര്‍ന്ന് മുഞ്ഞയുടെ വംശവര്‍ദ്ധനവിന് ഇടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ മുഞ്ഞയുടെ ആക്രമണം രൂക്ഷമായി, കീടനാശിനി പ്രയോഗം ആവശ്യമായി വരുന്ന പക്ഷം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായോ അതത് കൃഷിഭവനുമായോ ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470696 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply