ചെറുകിടറബ്ബര്‍ത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന വനിതാടാപ്പര്‍മാരുടെ ആദ്യവിവാഹത്തിന് റബ്ബര്‍ബോര്‍ഡ് 10,000/ രൂപ വിവാഹധനസഹായം നല്‍കുന്നു. വനിതാടാപ്പര്‍മാരുടെ രണ്ടണ്ടു പെണ്‍മക്കളുടെ ആദ്യവിവാഹത്തിനും ഈ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം നടന്ന് 90 ദിവസത്തിനകം അപേക്ഷ നല്‍കണം. ഇതിനു പുറമെ വനിതാടാപ്പര്‍മാരുടെ ആദ്യ രണ്ടണ്ടു പ്രസവങ്ങള്‍ക്ക് 7,000 രൂപാ വീതം ആനുകൂല്യം നല്‍കുന്നതാണ്. റബ്ബറുത്പാദകസംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണശാലകളില്‍ ജോലിചെയ്യുന്ന വനിതാതൊഴിലാളികള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ടണ്ടായിരിക്കും. ഇതിനായി നിശ്ചിതഫോറത്തിലുള്ള അപേക്ഷ തൊട്ടടുത്തുളള റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2301231 (എക്സ്റ്റന്‍ഷന്‍ – 336) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply