എറണാകുളം ജില്ലയിലെ തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ആദ്യഘട്ടമായി 15/09/22 തീയതിക്കുളളില്‍ ജില്ലയിലെ മുഴുവന്‍ വളർത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി.രണ്ടാം ഘട്ടമായ സെപ്റ്റംബര്‍ 15 ന് ശേഷം റസിഡന്‍സ് അസോസിയേഷനുകളും ആനിമല്‍ വെല്‍ഫെയർ ഓർഗ്ഗനൈസേഷനുകളുമായി യോജിച്ച് കൊണ്ട് തെരുവ് നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കും. എറണാകുളം ജില്ലയിലെ എല്ലാ ഉടമകളും നായ്ക്കളേയും, പൂച്ചകളേയും സർക്കാർ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെയ്പിന് വിധേയമാക്കുന്നതോടൊപ്പം തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സും എടുക്കണമെന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ എന്‍. ഉഷാറാണി അറിയിച്ചു.
Leave a Reply