കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മട്ടുപ്പാവ് കൃഷി എന്ന വിഷയത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ സ്ഥിതിചെയ്യുന്ന കര്‍ഷക ഭവനത്തിലാണ് പരിശീലനം നടക്കുന്നത്. മട്ടുപ്പാവ് കൃഷി രീതികള്‍, ലംബകൃഷി, മട്ടുപ്പാവ് ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഹൈഡ്രോപോണിക്‌സ്, മട്ടുപ്പാവിലെ പൂന്തോട്ട പരിപാലനം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്നു. പരിശീലന ഫീസ് 2000/- രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 0487-2371104 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Leave a Reply