മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഗോവര്‍ധിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പശുക്കുട്ടികളെ ചേര്‍ത്ത് സൌജന്യ നിരക്കില്‍ തീറ്റ നല്‍ക്കുന്നു. നാല് മുതല്‍ ആറു മാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. ഗോവര്‍ദ്ധിനി പദ്ധതിയില്‍ അംഗമാകുന്ന പശുക്കുട്ടികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 12500 (പന്ത്രണ്ടായിരത്തിയഞ്ഞൂറ്) രൂപയുടെ കാലിത്തീറ്റ സബ്സിഡി ലഭിക്കും. വിവിധ പാല്‍ സൊസൈറ്റികള്‍ വഴിയാണ് തീറ്റ വിതരണം നടത്തുക. പദ്ധതിയില്‍ ചേര്‍ക്കാന്‍ അര്‍ഹതയുള്ള കര്‍ഷകര്‍ അവരുടെ പ്രാദേശിക മൃഗാശുപത്രികളുമായി ബന്ധപ്പെടേണ്ടതാണ്.
Leave a Reply