റബ്ബര്‍ബോര്‍ഡിലെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയിലെ അഞ്ച് ഒഴിവുകളിലേക്ക് ‘അനലിറ്റിക്കല്‍ ട്രെയിനി’കളെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂ’ നടത്തുന്നു. നാല് ഒഴിവുകളുള്ള ഒന്നാമത്തെ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദമോ ബിരുദമോ ഉണ്ടായിരിക്കണം ഒരൊഴിവുള്ള രണ്ടാമത്തെ വിഭാഗത്തിലേക്ക് പോളിമറിലോ റബ്ബര്‍ ടെക്നോളജിയിലോ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലെയും അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് സെപ്റ്റംബര്‍ 6-ന് രാവിലെ 9 മണിക്ക് കോട്ടയത്ത് പുതുപ്പള്ളിയില്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രോസ്സസിങ് ആന്റ് ക്വാളിറ്റി കണ്ട്രോള് ജോയിന്റ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുകയോ, 0481 2353311 (എക്സ്റ്റന്‍ഷന്‍236) എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Leave a Reply