നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ കൊച്ചിയില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ ലോക നാളികേര ദിനം ആഘോഷവും ശില്‍പശാലയും നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 2 ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമര്‍ ഗുജറാത്തിലെ ജുനഗഡില്‍ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നിര്‍വഹിക്കും. ബോര്‍ഡിന്റെ സംസ്ഥാന തല ഓഫീസിന്റെ ഉദ്ഘാടനവും, ബോര്‍ഡിന്റെ ദേശീയ പുരസ്‌കാര ജേതാക്കളുടെയും, എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് അവാര്‍ഡു ജേതാക്കളുടെയും പ്രഖ്യാപനവും അദ്ദേഹം നടത്തും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡുകളുടെ വിതരണം നിര്‍വഹിക്കും. ഈ വര്‍ഷം നാളികേര ദിനത്തോടനുബന്ധിച്ച് അവാര്‍ഡുകളുടെ വിതരണവും നാളികേരത്തിന്റെ നല്ല കൃഷി രീതികള്‍ എന്ന വിഷയത്തെ കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റും, അന്താരാഷ്ട്ര നാളികേര സമൂഹവും സംയുക്തമായി ഹോട്ടല്‍ ലെ മെറിഡിയനില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയും ഉണ്ടായിരിക്കും.
Thursday, 12th December 2024
Leave a Reply