Friday, 29th September 2023

* വെള്ളരി വര്‍ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ സമയമാണ് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലം. ഇതിനാവശ്യമായ നല്ലയിനം വിത്തുകളുടെ ശേഖരണവും നിലമൊരുക്കലിനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കാവുന്നതാണ്.
* മഴയെ തുടര്‍ന്ന് കുരുമുളകില്‍ ദ്രുതവാട്ടരോഗം കാണാന്‍ സാധ്യതയുണ്ട്. രോഗം പ്രതിരോധിക്കുന്നതിനായി ഒരു ശതമാനം (1 %) വീര്യമുള്ള ബോര്‍ഡോ മിശ്രിതമോ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകം 1 കിലോ ഒരു തടത്തില്‍ എന്ന തോതില്‍ ഇട്ടു കൊടുക്കുക.
* കൊയ്ത്തിനു പാകമായി വരുന്ന നെല്‍പ്പാടങ്ങളില്‍ കൊയ്യുന്നതിനു രണ്ടാഴച മുന്‍പായി വെള്ളം വാര്‍ത്തു കളയേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി എല്ലാ ഭാഗത്തുമുള്ള നെല്ല് ഒരേ മൂപ്പിലെത്താന്‍ സഹായകമാകും.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *