കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രവും തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രവും സംയുക്തമായി കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്കായി ‘കിഴങ്ങു വിളകളുടെ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനവും’ എന്ന വിഷയത്തില്‍ ഇന്ന് (24.08.2022) രാവിലെ 11 മണിക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി https://us02web.zoom.us/j/89757046629?pwd=NmRTYjdxWm5yM0dpY0xDa241Zkc4QT09 എന്ന Zoom പ്ലാറ്റ്‌ഫോം ലിങ്കിലൂടെ ഇന്ന് രാവിലെ (ആഗസ്റ്റ് 24) 11 മണിക്ക് ജോയിന്‍ ചെയ്യാവുന്നതാണ്. കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി തത്സമയം പ്രദര്‍ശിപ്പിക്കുന്നതാണ്. ഓണ്‍ലൈനായി ജോയിന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് രാവിലെ (ആഗസ്റ്റ് 24) 11 മണിക്ക് കോഴിക്കോട് ഓഫീസില്‍ നേരിട്ട് വന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകാര്യമുണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2935850, 9188223584 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Saturday, 7th September 2024
Leave a Reply