1 . ‘മുട്ടക്കോഴി വളർത്തല്‍’എന്ന വിഷയത്തില്‍ ഇന്‍ക്യാമ്പസ് പരിശീലനം.
ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 24/08/22 ബുധനാഴ്ച “മുട്ടക്കോഴി വളർത്തല്‍” എന്ന വിഷയത്തില്‍ 10 am മുതല്‍ 5 Pm വരെ പരിശീലന പരിപാടി നടത്തുന്നു. താല്‍പര്യമുളള കർഷകർ 0484-2631355 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചോ9188522708 എന്ന ഫോണ്‍ നമ്പറില്‍ പേരും പരിശീലന വിഷയവും വാട്സപ്പ് സന്ദേശമയച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ അറിച്ചു.
2 . മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പോത്ത് വളര്‍ത്തല്‍’എന്ന വിഷയത്തില്‍ 24//08//2022 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പഴയില്‍ വച്ച് രാവിലെ 10.00 മുതല്‍ 4.00 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്.
3. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റർ ചെയ്ത കർഷകർക്ക് വേണ്ടി 2022 ആഗസ്റ്റ് മാസം മുതല്‍ വിവിധ വിഷയങ്ങളില്‍ പരിശീലനകേന്ദ്രത്തില്‍ വെച്ച് നേരിട്ടുള്ള പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താൽപ്പര്യമുള്ളവർ 0494 296 2296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Leave a Reply