* നെല്ലിന്റെ എല്ലാ വളര്‍ച്ചാ ഘട്ടങ്ങളിലും കാണുന്ന ഒരു കീടമാണ് തണ്ടു തുരപ്പന്‍. കതിര് വന്നതിനു ശേഷം ഇവയുടെ ആക്രമണം ഉണ്ടാകുകയാണെങ്കില്‍ നെന്മണികള്‍ പതിരാവുകയും വെണ്‍കതിര്‍ എന്ന ലക്ഷണം പ്രകടമാവുകയും ചെയ്യും. ഇവയെ നിയന്ത്രിക്കുന്നതിനായി മത്തി ശര്‍ക്കര മിശ്രിതം 15 – 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക, വിളക്ക് കെണികള്‍ സ്ഥാപിക്കുക, ട്രൈക്കോ ഗ്രാമ്മ ജാപോണിക്കം എന്ന മുട്ട കാര്‍ഡുകള്‍ ഉപയോഗിക്കുക. അടുത്ത വിള ഇറക്കുമ്പോള്‍ ഇവയുടെ ആക്രമണതോത് കുറയ്ക്കാന്‍ നന്നായി താഴ്ത്തി കൊയ്യുന്നതും അവശിഷ്ടങ്ങള്‍ കത്തിച്ചു കളയുന്നതും തïു തുരപ്പന്റെ പുഴുക്കളേയും സമാധി ദശയെയും നശിപ്പിക്കുന്നത്തിനു സഹായിക്കും
* വാഴയുടെ തളിരിലകളില്‍ കൂട്ടം കൂടിയിരുന്നു ഇല കരണ്ടു തിന്നുന്ന ഇലതീനി പുഴുക്കള്‍ വ്യാപകമായി കണ്ടു വരുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി പുഴുക്കൂട്ടങ്ങളെ കാണുമ്പോള്‍ തന്നെ നശിപ്പിക്കുക, ബ്യുവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. ആക്രമണം രൂക്ഷമായാല്‍ ഫ്‌ളുബെന്‍ണ്ടിയാമൈഡ് 39.35 ടഇ 2 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ക്ലോറാന്‍ട്രിനിലിപ്രോള്‍ 18.5 ടഇ 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇവയിലേതെങ്കിലും തളിക്കാവുന്നതാണ് .
കൂടുതല്‍ കാര്‍ഷിക കാലാവസ്ഥാനുബന്ധ വിവരങ്ങള്‍ക്ക് 9446093329, 9778764946 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക;
Leave a Reply