മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2022 വര്‍ഷത്തേക്കുളള വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ്ടു / തത്തുല്യയോഗ്യത അല്ലെങ്കില്‍ ബി.പി.പി.ആണ് യോഗ്യത. 10600 രൂപയാണ് കോഴ്‌സിന്റെ ഫീസ്. അപേക്ഷകള്‍ ഈ മാസം 25-ന് (ആഗസ്റ്റ് 25) മുമ്പായി http://www.ignou.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റിലെ 0471 2339899 എന്ന ഫോണ്‍ നമ്പരിലോ, സംസ്ഥാന നീര്‍ത്തട വികസന പരിപാലന വികസന പരിശീലന കേന്ദ്രത്തിലെ 0474-2476020, 2475051, 9446446632, 9567305895 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply