Thursday, 12th December 2024

ക്ഷീരവികസനവകുപ്പ് ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി ഓഗസ്റ്റ് 20 വരെ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടപ്പിലാക്കുന്നു. ക്ഷീരകര്‍ഷകര്‍ക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയും ക്ഷീര വികസന ഓഫീസുകള്‍ മുഖേനയും സ്വന്തം മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റ് ഉപയോഗിച്ച് സവെലലൃമൃെലല.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. എല്ലാ ക്ഷീരകര്‍ഷകരും ഇന്നു തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സ്മാര്‍ട്ട് ഐഡി കരസ്ഥമാക്കേണ്ടതാണെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ക്ഷീരവികസന വകുപ്പ് മുഖേന നല്‍കുന്ന എല്ലാ സബ്‌സിഡി ആനുകൂല്യങ്ങളും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കാനും ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി കഴിയും. ഇതേ ഐഡി ഉപയോഗിച്ചു തന്നെ ഭാവിയില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആനുകൂല്യങ്ങളും single sign on വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ക്ഷീര കര്‍ഷകര്‍ അവരുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവയും ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പോര്‍ട്ടലില്‍ തന്നെ ലഭ്യമായ ഹെല്‍പ് ഡെസ്‌ക് നമ്പറുകളിലും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും ക്ഷീരസഹകരണ സംഘങ്ങളിലും ക്ഷീരവികസന ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *