Thursday, 12th December 2024

റബ്ബര്‍ബോര്‍ഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ‘അനലിറ്റിക്കല്‍ ട്രെയിനി’ ആയി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തരബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ഈ മാസം 24-ന് (ആഗസ്റ്റ് 24) രാവിലെ 10 മണിക്ക് കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ജോയിന്റ് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.rubberboard.gov.in സന്ദര്‍ശിക്കുകയോ 0481 2301231, 0481 2574903 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *