ആസാദി കാ അമൃത് മഹോത്സവ്’ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെയും ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെയും ഭാഗമായി ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും പിലിക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ‘ഔഷധ സമ്പുഷ്ട വീട്ടുമുറ്റം പദ്ധതി’. മൂന്ന് ഘട്ടങ്ങളുള്ള ഈ ദീര്‍ഘകാല പദ്ധതിയുടെ ഒന്നാം ഘട്ടമായ – പഞ്ചായത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ ഔഷധോദ്യാന നിര്‍മ്മാണം ആഗസ്റ്റ് ഒന്നാം വാരം ഗവേഷണ കേന്ദ്രം പൂര്‍ത്തീകരിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (13.08.2022) വൈകുന്നേരം 3.30 മണിക്ക് ഗവേഷണ കേന്ദ്രത്തിലെ ഔഷധ സസ്യ മാതൃ തോട്ടത്തില്‍ വച്ച് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിക്കും.
Thursday, 12th December 2024
Leave a Reply