Thursday, 12th December 2024

റബ്ബര്‍ബോര്‍ഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ‘അനലിറ്റിക്കല്‍ ട്രെയിനി’ ആയി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തരബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. കോട്ടയത്ത് റബ്ബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസിലെ നാല്് ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഈ മാസം 24-ന് (ആഗസ്റ്റ് 24) രാവിലെ 10 മണിക്ക് കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ജോയിന്റ് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുകയോ 0481 2301231 (എക്സ്റ്റന്‍ഷന്‍ 357), 0481 2574903 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *