* ഇടി മിന്നലിനു സാധ്യതയുള്ളതിനാല്‍ ഈസമയങ്ങളില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും, കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടുന്നതും ഒഴിവാക്കുക.
* മഴക്ക് സാധ്യതയുള്ള സമയത്ത് വളപ്രയോഗം, കീടനാശിനി പ്രയോഗം മുതലായ വിള സംരക്ഷണ മാര്‍ഗങ്ങള്‍ താല്‍ക്കാലികമായി നിറുത്തി വയ്ക്കുക.
* കൃഷിയിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചാലുകള്‍ കീറി നീര്‍വാര്‍ച്ചാസൗകര്യം ഉറപ്പാക്കുക, പാടങ്ങളിലെ എല്ലാ ജലനിര്‍ഗമന ചാലുകളും തുറന്നിടുക.
* മത്സ്യ കൃഷി നടത്തുന്ന കര്‍ഷകര്‍ കുളങ്ങള്‍ കവിഞ്ഞൊഴുകി മല്‍സ്യം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ കുളത്തിലെ വെള്ളത്തിന്റെ സംഭരണശേഷിയ്ക്ക് അനുസരിച്ച് വെള്ളം ക്രമീകരിക്കുക.
* കാറ്റിനു സാധ്യതയുള്ളതിനാല്‍ വാഴ, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങുകാല്‍ നല്‍കി സംരക്ഷിക്കുക, പന്തലുകള്‍ ബലപ്പെടുത്തുക. വിളവെടുക്കാന്‍ പാകമായ പഴം, പച്ചക്കറി വിളകള്‍ എത്രയും പെട്ടെന്ന് തന്നെ വിളവെടുക്കുക.
* കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ക്കടിയിലുള്ളതും, ഉറപ്പില്ലാത്തതുമായ കന്നുകാലി തൊഴുത്തുകളില്‍ നിന്നും കന്നുകാലികളെ മാറ്റി പാര്‍പ്പിക്കുക.
Leave a Reply