സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ഹാച്ചറി സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 20 വയസിനും 30 വയസിനും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ ബിഎസ്‌സി ബിരുദവും ഹാച്ചറിയില്‍ ജോലി ചെയ്തതിന്റെ മുന്‍പരിചയവുമാണ് യോഗ്യത. ബയോഡേറ്റ സഹിതം ഈ മാസം 30-ന് (ജൂലൈ 30) മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്‌കോ), ടിസി 30/697, പേട്ട, തിരുവനന്തപുരം – 695024 എന്ന മേല്‍വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446364116 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply