കാട്ടുപന്നികളുടെയും അലഞ്ഞു തിരിയുന്ന പന്നികളുടെയും സമ്പര്‍ക്കം ഒഴിവാക്കണം. ഫാമിലേക്ക് വരികയോ പോകുകയോ ചെയ്യുന്ന വാഹനങ്ങള്‍ കൃത്യമായി അണുനാശനം ചെയ്യുക. സോഡിയം ഹൈപ്പോക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്‌സൈഡ്, കുമ്മായം, പെര്‍ അസെറ്റിക് ആസിഡ് എന്നിവ അണുനാശിനികളായി ഉപയോഗിക്കാം. ഫാമിലേക്കുള്ള സന്ദര്‍ശകരെ മെച്ചപ്പെടുത്തുകയും അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും വേണം. ഫാമില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുകയും കൈകള്‍ അണുനാശനം ചെയ്യുകയും വേണം. ഫാമിലേക്ക് മറ്റു മൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത് തടയുക. രോഗലക്ഷണം കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടുക. പുതിയതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം നിരീക്ഷണത്തില്‍ മാറ്റി പാര്‍പ്പിച്ച് നിരീക്ഷിക്കുക. ഫാമിലെ തൊഴിലാളികളെ രോഗലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക.
ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു.
അടുക്കള വേസ്റ്റ്, ഹോട്ടല്‍ വേസ്റ്റ്, പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നല്‍കുന്നത് ഒഴിവാക്കണം. പന്നിയിറച്ചിയും മറ്റ് പന്നിയൂത്പന്നങ്ങളും ഫാമിലേക്ക് കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കണം. നന്നായി വേവിക്കാത്തതോ പച്ചയായതോ ആയ മാംസാഹാരങ്ങളും മീനും മറ്റു ഉല്‍പ്പന്നങ്ങളും പന്നികള്‍ക്ക് നല്‍കരുത്.
Leave a Reply