മഴയെ തുടര്‍ന്ന് കുരുമുളക്, തെങ്ങ്, പപ്പായ തുടങ്ങിയ വിളകളില്‍ ഫൈറ്റോഫ്‌ത്തോറ മൂലമുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി ശരിയായ നീര്‍വാര്‍ച്ചാ സൗകര്യം ഒരുക്കുന്നതോടൊപ്പം മഴ കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം പശ കൂട്ടിച്ചേര്‍ത്ത് തളിക്കുക. ഏറ്റവും വില കുറഞ്ഞതും ഫലപ്രദവുമായ പശയാണ് റോസിന്‍ – വാഷിംഗ് സോഡാ മിശ്രിതം.
പയറിലെ മുഞ്ഞയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി രക്ഷ 6 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക അല്ലെങ്കില്‍ വേപ്പിന്‍ സോപ്പ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ റോഗര്‍ 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക
Leave a Reply