Thursday, 12th December 2024

പന്നികളെ ബാധിയ്ക്കുന്ന മാരകമായ സാംക്രമിക രോഗമാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍. മനുഷ്യരിലോ, പന്നികളൊഴികെയുള്ള മറ്റു ജന്തുവര്‍ഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധ തടയുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നു.
പന്നികളില്‍ രോഗലക്ഷണമോ മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം
പന്നി ഫാമുകളില്‍ ബയോ സെക്യൂരിറ്റി, മാലിന്യനിര്‍മാര്‍ജനം എന്നിവ കാര്യക്ഷമമാക്കണം
കുടപ്പനക്കുന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ 0471 2732151 എന്ന ഫോണ്‍ നമ്പരില്‍ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ വിളിച്ചറിയിക്കാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *