പച്ചക്കറികളില്‍ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴു ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റിയതിനു ശേഷം രണ്ട് ശതമാനം വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. പച്ചക്കറികളില്‍ ഇലപ്പേനിന്റെയും മണ്ഡരിയുടേയും ആക്രമണം നിയന്ത്രിക്കാന്‍ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക.
വാഴയില്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വണ്ടുകള്‍ ചെടിയുടെ അവശിഷ്ട ഭാഗങ്ങളിലും അഴുകിയ വസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി വയ്ക്കുക എന്നതാണ്. വാഴയില്‍ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യുകയും വേപ്പിന്‍ സത്തടങ്ങിയ കീടനാശിനിരൂപികകള്‍ (ഒരു ശതമാനം) 4 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുന്നത് നല്ലതാണ്. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി ഇലക്കവിളുകളില്‍ ഒഴിക്കുക.
നേന്ത്രവാഴയ്ക്ക് ചിലയിടങ്ങളില്‍ ബാക്ടീരിയമൂലം ഉണ്ടാകുന്ന മാണം അഴുകല്‍ രോഗം കാണുന്നുണ്ട്. വാഴയുടെ ഇലകള്‍ മഞ്ഞളിക്കുകയും, വാഴക്കൈകള്‍ ഒടിയുകയും ക്രമേണ വാഴ കടയോടെ മറിഞ്ഞു വീഴുകയും ചെയ്യും. വാഴയുടെ മാണം ചീഞ്ഞ് അഴുകിയതായും കാണാം. മണ്ണിലൂടെയാണ് രോഗം പകരുന്നത് എന്നതുകൊണ്ട് ഇത് നിയന്ത്രിക്കുന്നതിനായി നീര്‍വാര്‍ച്ച ഉറപ്പ് വരുത്തണം. ബ്ലീച്ചിംഗ് പൗഡര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ വാഴയൊന്നിന് 5 ലിറ്റര്‍ എന്ന ക ണക്കിന് ഒഴിച്ചു കൊടുക്കുക.
Leave a Reply