ആന്ത്രാക്‌സ് രോഗം സസ്തനികളെ ബാധിക്കുന്ന ബാക്ടീരിയല്‍ രോഗമാണ്. പശു, ആട്, കുതിര തുടങ്ങിയ സസ്യഭുക്കുകളെയാണ് ഇത് പൊതുവേ ബാധിക്കുന്നത്. പന്നികളിലും രോഗം വരാറുണ്ട്. നായ, പൂച്ച എന്നിവയില്‍ അപൂര്‍വമായി മാത്രമേ രോഗം ബാധിക്കാറുളളൂ. പക്ഷികള്‍ക്ക് ഇതിനെതിരെ സ്വാഭികമായി പ്രതിരോധ ശേഷിയുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ തന്നെ ഉരുക്കള്‍ പെട്ടെന്ന് മരണപ്പെടുകയോ, ചത്ത ഉരുവിന്റെ ശരീരത്തിലെ വിവിധ ദ്വാരങ്ങളില്‍ നിന്നും ഇരുണ്ട കട്ടപിടിക്കാത്ത രക്തം പുറത്തേയ്ക്ക് വഹിക്കുകയാണെങ്കില്‍ ആന്ത്രാക്‌സ് സംശയിക്കുകയും കര്‍ഷകര്‍ ഉടന്‍ തന്നെ അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുളള ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന പ്രതിരോധ കുത്തിവയ്പ്പിനുളള മരുന്ന് മൃഗാശുപത്രികളില്‍ മുഖാന്തിരം ലഭ്യമാണ്. വെറ്ററിനറി ഡോക്ടര്‍മാരുകട നിര്‍ദ്ദേശപ്രകാരം ആവശ്യമുളള പക്ഷം ഉരുക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. വകുപ്പിന്റെ കീഴിലുളള എല്ലാ ലബോറട്ടറികളിലും രോഗ നിര്‍ണയ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Tuesday, 3rd October 2023
Leave a Reply