കേന്ദ്രസര്‍ക്കാരുമായി സംയോജിച്ചു കൊണ്ട് നടപ്പിലാക്കുന്ന രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിതവിള ഇന്‍ഷുറന്‍സ് പദ്ധതിയും. അതാതു സീസണുകളില്‍ പദ്ധതി വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ നിശ്ചിത തീയതിക്ക് മുമ്പായി അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ ,കാര്‍ഷിക വായ്പ എടുത്തിട്ടുള്ള ബാങ്കുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തു വരുന്നത്. വിജ്ഞാപിത പ്രദേശത്ത് പ്രസ്തുത സീസണിലെ വിളവ് കിട്ടേണ്ടിയിരുന്ന വിളവിനേക്കാള്‍ കുറവാണെങ്കിലും കര്‍ഷകന് പദ്ധതിപ്രകാരം നഷ്ടപരിഹാരം നിബന്ധനകള്‍ക്ക് അടിസ്ഥാനമായി ലഭിക്കുന്നതാണ് . കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തമുണ്ടാകുന്ന വിളനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയിലും കാലാവസ്ഥധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും ഈ സീസണില്‍ ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ് .
Sunday, 3rd December 2023
Leave a Reply