ഇന്ന് (ജൂണ്‍ 30) വരെ തിരുവനന്തപുരം പൂജപ്പുര മണ്ഡലത്തിലും സമീപത്തുമായി ഞാറ്റുവേല ചന്തയും സെമിനാറുകളും കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും വിവിധ കലാ പരിപാടികളും നടത്തപ്പെടുന്നു. ഞാറ്റുവേല ചന്തയില്‍ വിഷരഹിത നാടന്‍ പഴങ്ങള്‍, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഫലവൃക്ഷതൈകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, കയര്‍ ഉത്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാകും. ഞാറ്റുവേലകളുടെ കൈമാറ്റവും, തലമുറകളുടെ സംവാദവും, കാര്‍ഷിക ലഘുരേഖകളുടെ വിതരണവും ഞാറ്റുവേല ചന്തയുടെ ഭാഗമായുണ്ടാകും. കാര്‍ഷിക സേവന ദാതാക്കളായ കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവയുടെ സേവനം തിരുവനന്തപുരം നഗരത്തിന് ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന്് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Thursday, 21st November 2024
Leave a Reply