കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ സാന്നിധ്യം കണ്ടുവരുന്നു. പകല്‍ സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. തണ്ടുതുരപ്പന്റെയും എലിവെട്ടിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ കരിഞ്ചാഴി ആക്രമണം സംശയിക്കാം. കൃഷിയിടത്തില്‍ ഇറങ്ങി നോക്കി കീട സാന്നിദ്ധ്യം ഉറപ്പിച്ചതിന് ശേഷം മാത്രം നിയന്ത്രണ നടപടികള്‍ സ്വീകരിക്കുക. വെളുത്തവാവിനും അതിനടുത്തുമുളള ദിവസങ്ങളില്‍ കരിഞ്ചാഴികളെ കൂടുതലായി കാണാന്‍ സാധിക്കും. സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അനുവര്‍ത്തിച്ച് കീടനിയന്ത്രണം സാദ്ധ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി 9383470697 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 21st March 2023
Leave a Reply