തുടര്‍ച്ചയായ മഴയും വെളളക്കെട്ടും മൂലം പയറില്‍ ഫ്യൂസേരിയം മൂലമുളള വാട്ടരോഗം കാണാന്‍ ഇടയുണ്ട്. ഇതിനെ നിയന്ത്രിക്കുന്നതിനായി 2 ഗ്രാം ബാവിസ്റ്റിന്‍ അല്ലെങ്കില്‍ രണ്ട് മി.ലി കോണ്‍ട്ടാഫ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ മണ്ണു കുതിരത്തക്കവിധം 15 ദിവസം ഇടവിട്ട് മാറി മാറി ഒഴിച്ചു കൊടുക്കാവുന്നതാണ്. മഴക്കാലത്ത് പയര്‍, മുളക് എന്നിവയില്‍ കരിവളളിക്കേട് എന്ന രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്തു മാത്രം കീടനാശിനി പ്രയോഗം നടത്തുക.
അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയുണ്ട്. ഒരു കിലോ ട്രൈക്കോഡെര്‍മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍ പിണ്ണാക്കുമായി കൂട്ടിക്കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക. ഈ മിശ്രിതത്തില്‍ നിന്ന് 2.5 കിലോ വീതം ഓരോ കുരുമുളക് ചെടിക്ക് ചുവട്ടിലും ഇട്ടു കൊടുക്കുക.
Tuesday, 3rd October 2023
Leave a Reply