ജൂണ്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരം പൂജപ്പുര മണ്ഡലത്തിലും സമീപത്തുമായി ഞാറ്റുവേല ചന്തയും സെമിനാറുകളും കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും വിവിധ കലാ പരിപാടികളും നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണം സംഘടിപ്പിക്കുന്നു. പൂജപ്പുര മണ്ഡപത്തില്‍ ജൂണ്‍ 27-ന് വൈകുന്നേരമാണ് ഉദ്ഘാടനം. സ്പീക്കര്‍, കൃഷി വകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഗതാഗത മന്ത്രി എന്നിവര്‍ പങ്കെടുത്തു, കര്‍ഷകരുടെ വര്‍ണശബളമായ ഘോഷയാത്രയും നടത്തപ്പെടും. മേളയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിവിധ ഫാമുകള്‍, കാര്‍ഷിക കര്‍മ്മസേനകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, വി എഫ് പി സി കെ, കയര്‍ഫെഡ്, ബയോ ടെക്‌നോളജി ആന്‍ഡ് ഫ്‌ളോറികള്‍ച്ചര്‍ സെന്റര്‍, സംരംഭകര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകും. ഞാറ്റുവേല ചന്തയില്‍ വിഷരഹിത നാടന്‍ പഴങ്ങള്‍, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഫലവൃക്ഷതൈകള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, കയര്‍ ഉത്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാകും. ഞാറ്റുവേലകളുടെ കൈമാറ്റവും, തലമുറകളുടെ സംവാദവും, കാര്‍ഷിക ലഘുരേഖകളുടെ വിതരണവും ഞാറ്റുവേല ചന്തയുടെ ഭാഗമായുണ്ടാകും. കാര്‍ഷിക സേവന ദാതാക്കളായ കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവയുടെ സേവനം തിരുവനന്തപുരം നഗരത്തിന് ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ടെന്ന്് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു
Saturday, 7th September 2024
Leave a Reply