സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന ‘അടിയന്തിര രാത്രികാല വെറ്ററിനറി സേവനം’ എന്ന പദ്ധതിയില്‍ തെരഞ്ഞെടുത്തിട്ടുളള ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, ഹരിപ്പാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍, പൂര്‍ണ്ണമായും താല്‍ക്കാലികമായി, പരമാവധി 89 ദിവസത്തേയ്ക്ക് രാത്രിസമയങ്ങളില്‍ സേവനം നടത്തുവാന്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ അവശ്യ യോഗ്യതകളോടൊപ്പം ക്ലിനിക്കല്‍ ഒബ്‌സ്ട്രട്രിക്‌സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. താല്‍പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉളള വെറ്ററിനറി ബിരുദധാരികള്‍ ഈ മാസം 25-ന് (25-6-2022) രാവിലെ 11 മണിക്ക് ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477-2252431 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply