വര്‍ഷക്കാലത്ത് നടാവുന്ന പച്ചക്കറി വിളകളാണ് മുളക്, വഴുതന ചീര, വെണ്ട എന്നിവ. പച്ചക്കറികള്‍ നടാനുള്ള കുഴികള്‍ എടുത്ത് കുമ്മായം ഇട്ട് ഉഴല്‍ കഴിഞ്ഞ് പച്ചിലയും കാലിവളവും ചേര്‍ക്കണം. കുഴിയെടുത്ത് ഉദ്ദേശം മുന്ന് ആഴ്ചകള്‍ കഴിഞ്ഞ് തൈകള്‍ നടാം. മഴക്കാലത്ത് വെളളം ചുവട്ടില്‍ കെട്ടിനിന്ന് വിളകള്‍ അഴുകിപ്പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന വാരങ്ങളിലോ കൂനകളിലോ വേണം വിത്ത് ഇടേണ്ടതും തൈ നടേണ്ടതും. വിത്തുകള്‍ പോട്രേകളില്‍ പാകി മുളപ്പിച്ച് തൈകള്‍ പറിച്ച് നടുന്നതും ഉത്തമമാണ്. മുളക്, വഴുതന തുടങ്ങിയ പച്ചക്കറികള്‍ നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണാസ് ലായനിയില്‍ മുക്കിവെച്ചതിന് ശേഷം നടുക. അടുക്കളത്തോട്ടത്തില്‍ ജൈവവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഒരു സെന്റില്‍ 2.5 കി. ഗ്രാം കുമ്മായവും 100 കി. ഗ്രാം എന്ന തോതില്‍ ജൈവ വളവും വേണ്ടിവരും കാലി വളം കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ്, പച്ചില, വിവിധതരം പിണ്ണാക്കുകള്‍, എല്ലുപൊടി, ചാരം തുടങ്ങിയവ ഉപയോഗിക്കാം. തെക്കു പടിഞ്ഞാന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി ട്രൈക്കോഡര്‍മ്മ 20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്കവിധത്തില്‍ കലക്കി തളിക്കുക.
Friday, 29th September 2023
Leave a Reply