Thursday, 12th December 2024

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് മറൈന്‍ മെഗാഫൗന സ്ട്രാന്‍ടിംഗ് റസ്‌പോണ്‍സ് എന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള ട്രെയ്‌നിംഗ് വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരം ഡിഎഫ്ഇഐസി സോഷ്യല്‍ ഫോറസ്ട്രി കോംപ്ലക്‌സില്‍ ഇന്ന് (ജൂണ്‍ 7-ന്) രാവിലെ 10 ന് നടന്നു. കടലിലെ ഭീമന്‍മാരായ, തിമിംഗലം, തിമിംഗല സ്രാവുകള്‍, ഡോള്‍ഫിന്‍ എന്നിവയെല്ലാം അടുത്തകാലങ്ങളിലായി കരയിലടിയുന്ന സംഭവങ്ങള്‍ സര്‍വ്വസാധാരണമായികൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കരയിലടിയുന്ന ജീവികളെ സുരക്ഷിതമായി തിരിച്ച് കടലിലേക്ക് അയയ്ക്കുന്നതിനും, രോഗനിര്‍ണ്ണയം നടത്തി അവയെ പരിപാലിച്ച് തിരിച്ചയക്കുന്നതിനും വേണ്ട പരിശീലനം നല്‍ക്കുന്നതിന്റെ തുടക്കമായിട്ടാണ് ഇത്തരത്തിലൊരു പരിപാടി wti യുടെ സഹകരണത്തോടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ചത്. കൊല്ലം സതേണ്‍ സര്‍ക്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ്, അധ്യക്ഷനായ ചടങ്ങില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (എഫ്, ബി,എ) പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍, ഡിസ്ട്രിക്ട് അനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ ഡോ ബീനാബീവി ടിഎം മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ഐ പ്രദീപ്കുമാര്‍ ഐഎഫ്എസ്, ഡോ. എന്‍വികെ അഷറഫ് (വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആന്‍ഡ് ചീഫ് വെറ്റിനറി ഓഫീസര്‍),wti മറീന്‍ സയ്ന്റിസ്റ്റ് സാജന്‍ ജോണ്‍, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ബി. സന്തോഷ് കുമാര്‍, പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി അജികുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിക്കുകയുണ്ടായി. ചടങ്ങില്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടിയ ഡോ. നേഹ ഷാ മറൈന്‍ മാമല്‍സ് നെക്രോപ്‌സി, സമുദ്ര സസ്തനി രോഗം, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയത്തില്‍ ക്ലാസുകള്‍ എടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *