കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോഴിക്കോട് ജില്ലയിലെ വേങ്ങേരി കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വിവിധയിനം തൈകള്‍, വിത്തുകള്‍ ജൈവനിവേശങ്ങള്‍ മുതലായവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ചെറുനാരങ്ങ, ആത്തച്ചക്ക, സുറിനാം ചെറി, പാഷന്‍ ഫ്രൂട്ട് അവോക്കാഡോ ഗ്രാഫ്റ്റ്, വെസ്റ്റ് ഇന്ത്യന്‍ ചെറി, കാരമ്പോള, മധുര നെല്ലി, സപ്പോട്ട ഗ്രാഫ്റ്റ്, പനീര്‍ ചാമ്പ, ആര്യ വേപ്പ്, കമുക് (കാസറഗോടന്‍, മോഹിത് നഗര്‍), കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുറ്റി കുരുമുളക്, വള്ളി കുരുമുളക് -പന്നിയൂര്‍ 1,3,6, കുരുമുളക് ഗ്രാഫ്റ്റ്, കറ്റാര്‍വാഴ, ഗ്രാമ്പൂ, സര്‍വസുഗന്ധി, ജാതി തൈ, ഓര്‍ണമെന്റല്‍ പാം എന്നിവയുടെ തൈകള്‍, പച്ചക്കറി വിത്തുകള്‍, വിവിധ ജൈവവളങ്ങള്‍, ജൈവിക കീടരോഗ നിയന്ത്രണ ഉപാധികളായ ട്രൈക്കോഡാര്‍മ, സ്യൂഡോമൊണാസ്, വാം, മെറ്റാറിസിയം, ബ്യുവേറിയ, ലക്കാനിസിലിയം, തെങ്ങിന്റെ കൂമ്പ് ചീയലിനെതിരെയുള്ള ട്രൈക്കോ കേക്ക്, ചെടികളുടെ വളര്‍ച്ചയ്ക്കുള്ള ഹൂം പ്ലസ്, മരച്ചീനിയിലയില്‍ നിന്നുള്ള ജൈവകീടനാശിനികളായ നന്മ, ശ്രേയ, സൂക്ഷ്മ മൂലകക്കൂട്ട് (അയര്‍, സമ്പൂര്‍ണ), മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, കൂണ്‍ വിത്ത് എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 0495-2935850 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply