ഉത്തര മേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രം പിലിക്കോടിന്റ ആഭിമുഖ്യത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ, നാട്ടുമാവിനങ്ങളുടെ മാങ്ങാ വിത്തുകള്‍ ശേഖരിക്കുന്നു. ഒപ്പം നാട്ടുമാവിനങ്ങളുടെ ജനിതക വിവര ശേഖരണവും ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ ഭാഗമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നാടന്‍ മാവിനങ്ങളുടെ ജനിതക സംരക്ഷണത്തിനായി ഓരോ വിദ്യാര്‍ത്ഥിയും അവരുടെ വീട്ടുപറമ്പിലെ നാട്ടുമാവിന്റെ പേരും സ്വന്തം വിലാസവും സഹിതം സ്‌കൂളില്‍ നല്‍കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്ന് പരമാവധി 30,000 എണ്ണം മാങ്ങാ വിത്തുകളാണ് ശേഖരിക്കുക. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഭരണം തുടങ്ങി ജൂണ്‍ അവസാനത്തോടെ ശേഖരിച്ചു വെച്ച മുഴുവന്‍ മാങ്ങാവിത്തുകളും സ്‌കൂളുകളില്‍ നിന്നും ശേഖരിക്കും. വിദ്യാര്‍ഥികള്‍ക്കുളള പ്രോത്സാഹന സമ്മാനമായി ഒരു വിത്തിന് 50 പൈസ എന്ന നിരക്കില്‍ പി.ടി.എ അക്കൗണ്ടിലേയ്ക്ക് നല്‍കും. ഏറ്റവും കൂടുതല്‍ മാങ്ങാവിത്തുകള്‍ ശേഖരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ ഓരോ സ്‌കൂളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗ്രാഫ്റ്റിംഗ്, ബഡിംങ് എന്നിവയില്‍ പരിശീലനം നല്‍കുന്നതാണ്.പങ്കെടുക്കാന്‍ താല്‍പര്യമുളള സ്‌കൂളുകള്‍ 9400412064, 9497601369 എന്നീ ഫോണ്‍ നമ്പര#ുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply